15-08-2025
കൊടുവള്ളി: കൊടുവള്ളി തണൽ സെൻ്ററിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ നടന്നു. സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി ദേശീയ പതാക തണൽ പ്രസിഡൻ്റ് ഒ.ടി. സുലൈമാൻ ഉയർത്തി. ജനറൽ സെക്രട്ടറി ഒ പി. റഷീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് ഇ ഐ സി വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും മധുരപലഹാര വിതരണവും നടന്നു. തങ്ങൾസ് മുഹമ്മദ്, ഒ പി ഐ കോയ, ഇ കെ മുഹമ്മദ്, ഒ.പി. സലീം, പി മജീദ്, കെ ടി ഫിറോസ്, ഡയാലിസിസ് ഇൻചാർജ് നുഫൈസ റഹ്മത്, ഇ ഐ സി ഇൻചാർജ് ഷമീദ പി കെ, എ.പി. സിദ്ദീഖ്, ഇ.സി. മുഹമ്മദ്, ഒ.പി. റസാഖ്, എ.ആർ. അബ്ദുറഹ്മാൻ, അഷ്റഫ് പാലക്കുറ്റി, സിദ്ദീഖ് കാരാട്ടുപോയിൽ, റൈന, കുൽസു, എന്നിവർ പങ്കെടുത്തു
