Uncategorized

 

Thanal Independence day celebration

08-08-2025

കൊടുവള്ളി: തണലിൽ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നു. രോഗികൾ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ പരസ്പരം പങ്കുവെക്കാനും അതിലൂടെ മാനസികമായ ഒരു പിന്തുണ നൽകാനും ഈ ഒത്തുചേരലിലൂടെ സാധിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകളുടെ പിന്തുണയും സഹായവും തണലിലൂടെ രോഗികൾക്ക് ലഭിക്കുന്നുണ്ടെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മാനസികവും ശാരീരികവുമായ കൂടുതൽ സഹായങ്ങളും സഹകരണങ്ങളും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള ഒത്തുചേരലുകൾ രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും, മുന്നോട്ടുള്ള പ്രവർത്തനത്തിൽ കൂടുതൽ പിന്തുണയും സഹകരണവും ഉറപ്പാക്കാനും, പൊതു സമൂഹത്തിൽ നിന്നുള്ള മികച്ച പിന്തുണയ്ക്കും നാട്ടുകാരുടെ സഹായ സഹകരണങ്ങൾക്കും യോഗത്തിൽ നന്ദി അറിയിച്ചു.

യോഗം തണൽ ചെയർമാൻ ഒ ടി സുലൈമാൻ ഉദ്ഘാടനം ചെയ്തു, ജ.സെക്രട്ടറി ഒ.പി. റഷീദ് അധ്യക്ഷത വഹിച്ചു, മംഗല്യം മുഹമ്മദ്, ഒ.പി. സലീം, മജീദ് പി., സിറാസ് എൻ.പി, സ്റ്റാഫുകൾ, രോഗികൾ എന്നിവർ സംസാരിച്ചു. ഇൻചാർജ് നുഫൈസ റഹ്മത് സ്വാഗതവും ദിൽന നന്ദിയും പറഞ്ഞു.