ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് യുവജന വിദ്യാർത്ഥി സംഗമം നടത്തി .
കൊടുവള്ളി:തണൽ കൊടുവള്ളിയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി തണൽ യൂത്ത് വിങിന്റെയും വിദ്യാർത്ഥി വിങിന്റെയും നേതൃത്വത്തിൽ, യുവജന വിദ്യാർത്ഥി സംഗമം നടന്നു.
ലഹരി മാഫിയയുടെ വലയിൽ നിന്ന് യുവജനങ്ങളെയും വിദ്യാർത്ഥികളെയും അകറ്റി നിർത്തുക എന്നതാണ് യൂത്ത് വിങ്ങിന്റെ ലക്ഷ്യം .
വരും നാളുകളിൽ വിദ്യാർത്ഥികളേയും,യുവജനങ്ങളെയും അണി നിരത്തികൊണ്ട് ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഇന്ന് നടന്ന സംഗമം തീരുമാനിച്ചു.
സംഗമം വഖഫ് ബോർഡ് ചെയർമാൻ അഡ്വ : എം കെ സക്കീർ ഉൽഘാടനം ചെയ്തു. കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടർ കെ പി അഭിലാഷ് ലഹരി വിരുദ്ധ പ്രതിക്ഞ്ഞ ചൊല്ലികൊടുത്തു. യുവജനങ്ങളും വിദ്യാർത്ഥികളും പ്രതിജ്ഞ ഏറ്റു ചൊല്ലി.
പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ഗിന്നബുക്ക് റെക്കോഡ് ഉടമയും, പോലീസ് ഓഫിസറുമായ ഫിലിപ്പ് മമ്പാട് മുഖ്യപ്രഭാഷണം നടത്തി.
ഫസലുറഹ്മാൻ കെ.വി അധ്യക്ഷനായി, ഷമീർ ആപ്പിൾ,ഒ ടി സുലൈമാൻ, ഒ പി റഷീദ്, മുഹമ്മദ് തങ്ങൾസ്, ടി മഹ്‌റൂഫ്, ടി ഫൈസീർ, കെ വി റാഷിദ്, സിദ്ധീഖ് കാരാട്ട് പോയിൽ, പി ടി ബിഷർ,
ശബീൻ യു.കെ,
സലാം കച്ചേരിമുക്ക്,
മുജീബ് പട്ടിണിക്കര,കമറുൽ ഹകീം,
അലി ഹംദാൻ, ഫാത്തിമ നിദ തുടങ്ങിയവർ സംസാരിച്ചു.