Uncategorized

കൊടുവള്ളി: കൊടുവള്ളി തണൽ ആറാം വാർഷിക സംഗമം ജനുവരി 25, 26 തീയ്യതികളിൽ വിപുലമായ പരിപാടികളോടെ തണൽ സെന്ററിൽ നടക്കുകയാണ്. ഇതിന്റെ ഭാഗമായി വാർഷികാഘോഷത്തിന്റെയും ജനുവരി 29, 30, 31, ഫെബ്രുവരി 1 തീയ്യതികളിൽ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഡിസെബിലിറ്റി ഫെസ്റ്റിന്റെയും പ്രചാരണാർത്ഥം വിളംബരജാഥയും സന്ദേശയാത്രയും സംഘടിപ്പിച്ചു.

കുട്ടികളും വിവിധ കലാകാരന്മാരും അണിനിരന്ന റാലിയിൽ കൊടുവള്ളിയിലെ രാഷ്ട്രീയ, സാംസ്കാരിക, മത, വ്യാപാര രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. മുനിസിപ്പൽ കൗൺസിലർമാരായ സി.പി നാസർ കോയതങ്ങൾ, സി.കെ.സി റഫീക്ക്, വനിത നാസർ എന്നിവരോടൊപ്പം കെ. ഷറഫുദ്ദീൻ, പി.ആർ. മഹേഷ്, ടി പി കുഞ്ഞാലി ഹാജി, പി.ടി ഹുസൈൻകുട്ടി, സി.പി അബ്ദുള്ള കോയത്തങ്ങൾ, ടി പി മജീദ് നെല്ലാംകണ്ടി,പി.ടി അഹമ്മദ്, പി.ടി എ ലത്തീഫ്, കെ.പി മുരളീധരൻ, ടി.പി നാസർ, ആനീസ് കെ.ടി, ടി. ബഷീർ, എം.കെ ഫിറോസ്, റഹീം പി കെ,ടിപി യൂസ്, ലിജു ലൈറ്റിനിക്ക് കോച്ച്
തണൽ ഭാരവാഹികളായ ഇ.കെ മുഹമ്മദ്, ഒ.പി റഷീദ്, ഒ.ടി സുലൈമാൻ, ഒ.പി ഐ കോയ, കൊയിലാട്ട് അബ്ദുറഹ്മാൻ, പി. മജീദ്, ഒ.പി സലീം, ഷെരീഫ് കച്ചേരിമുക്ക്, കെ.സി.എൻ അഹമ്മദ്കുട്ടി, ഇ.കെ ഹക്കീം, എം പി മൂസ്സ മാസ്റ്റർ, എ.പി സിദ്ദീക്, എൻ.വി റഫീക്, റസിയ ഇബ്രാഹിം, ടി പി മജീദ്, സികെ റിയാസ് റിയാദ്, സികെ കുൽ സു എന്നിവരും ഇ.ഐ.സി വിദ്യാർത്ഥികളും രക്ഷിതാക്കളും കൊടുവള്ളിയിലെ വിവിധ ക്ലബ്ബുകളുടെയും സ്ഥാപനങ്ങളുടെയും അംഗങ്ങളും പങ്കെടുത്തു.

റാലിക്ക് ശേഷം ഇ.ഐ.സി വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി “ചാമ്പക്ക” എന്ന തെരുവ് നാടകവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.