കൊടുവള്ളി: മൂന്ന് ദിവസമായി നടന്നു വരുന്ന കൊടുവള്ളി തണൽ വാർഷികം സംഗമം വിവിധ പരിപാടികളോടെ സമാപിച്ചു.
തണൽ കുടുംബ സംഗമം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ചു, വയോളി മുഹമ്മദ് മാസ്റ്റർ,ഒ പി റഷീദ്, ടി കെ മുഹമ്മദ് മാസ്റ്റർ, കോതൂർ മുഹമ്മദ് മാസ്റ്റർ, സി പി അബ്ദുള്ള കോയ തങ്ങൾ, എം വി ആലി കുട്ടി, കെ ഷറഫുദ്ദീൻ, പി ടി സി ഗഫൂർ, അബ്ദുള്ള മാത്തോലത്ത് എന്നിവർ സംസാരിച്ചു,
പ്രവാസി സംഗമം പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു വിനോദ് കോവൂർ മുഖ്യാതിഥിയായി പങ്കെടുത്തു. റഹൂഫ് നെല്ലാംകണ്ടി അധ്യക്ഷതവഹിച്ചു എൻ പി സിറാസ്, വി പി ബഷീർ, പി വി ബഷീർ, ബഷീർ പരപ്പിൽ, ഇ കെ ഹക്കീം, ടി കെ സക്കീർ എന്നിവർ പ്രസംഗിച്ചു,
വർഷിക സന്ദർശന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യ്തു, വിവിധ മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളികോട് നിർവഹിച്ചു, ഇ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു, കെ ബാബു, ഒ പി ഐ കോയ, എൻ വി നൂറ് മുഹമ്മദ്, കെ സുരേന്ദ്രൻ, സി കെ നാരായണൻ എന്നിവർ പ്രസംഗിച്ചു, തുടർന്ന് നടന്ന സൗഹൃത സംഗമം എ പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു, തങ്ങൾസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു , ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ, കെ കെ ഷൗകത്ത്, കെ ഷംസുദ്ദീൻ, മാക്സ് ഫൈസൽ, മുനീബ് ടി പി എന്നിവർ സംസാരിച്ചു,
സാംസ്കാരിക സംഗമം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു, കൊയിലാട്ട് അബ്ദുറഹിമാൻ അധ്യക്ഷ വഹിച്ചു, ഫൈസൽ പൈങ്ങോട്ടായി മുഖ്യപ്രഭാഷണം നടത്തി, ഷിഹാന രാരപ്പൻകണ്ടി, ഷഹനിദ, ഇ ബാലൻ , കെ സി ഷോജിത്ത്, ഷരീഫ കണ്ണാടിപ്പോയിൽ, പി ടി എ ലത്തീഫ്, സി പി റസാക്ക്, പി ആർ മഹേഷ്, ടി പി നാസർ, മുഹമ്മദ് മംഗലങ്ങാട്, ആർ ടി ഒ ഷാജി,ഇ ടി അബൂബക്കർ കുഞ്ഞി ഹാജി, ബിഷർ പി ടി, ടി പി മജീദ് എന്നിവർ സംസാരിച്ചു,
സമാപന സംഗമം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു, പി ടി എ റഹിം എം എൽ എ അധ്യക്ഷത വഹിച്ചു, ഡോ. ഐ പി അബ്ദു സലാം മുഖ്യപ്രഭാഷണം നടത്തി, വി സിയാലി ഹാജി, നാസർ കോയ തങ്ങൾ, റസിയ ഇബ്രാഹിം, കെ കെ സുബൈർ, യൂസുഫ് ടി പി, എൻ പി മൂസ മാസ്റ്റർ, എൻ പി മൊയ്ദീൻ, ഒ കെ അഷറഫ്, പി മുഹമ്മദ്, ഫിർദൗസ് മാസ്റ്റർ, ഫസലു റഹ്മാൻ കെ വി , നിദ, അഫ്ഷാൻ, ഒ പി സലീം, പി മജീദ് എന്നിവർ സംസാരിച്ചു.
അഷ്റഫ് കൊടുവള്ളിയുടെ ഇശൽ നൈറ്റും, ഇ ഐ സി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, വിവിധ സ്ഥാപനങ്ങളുടെ മെഡിക്കൽ ക്യാമ്പുകളും നടന്നു. സന്തർശനം ജനപങ്കാളിത്തം കൊണ്ടും, പ്രമുഖരുടെ സാന്നിധ്യം കൊണ്ടും പരിപാടി വമ്പിച്ച വിജയമായി മാറി.