news&events

കൊടുവള്ളി : സെപ്റ്റംബറിലാണ് തണൽ തുടങ്ങിയത്. 60 രോഗികൾ 3 ഷിഫ്റ്റുകളിലായി 38000 ഡയാലിസിസ് പൂർത്തിയാക്കി.25 രോഗികൾ ഇതിനകം മരണപ്പെട്ടു,10 രോഗികൾ ട്രാൻസ്പ്ലാന്റ് ന് വിധേയമായി,10 രോഗികൾ ട്രാൻസ്ഫർ ഔട്ട്,40 രോഗികൾ ഡയാലിസിസിനായി കാത്തിരിക്കുന്നു
2021 ൽ തുടങ്ങിയ EIC യിൽ 120 കുട്ടികൾ വിവിധതരം തെറാപ്പികൾ ചെയ്തുവരുന്നു
30 ഓളം കുട്ടികൾ അവസരത്തിനായി കാത്തിരിക്കുന്നു.ഡയാലിസിസ് സെന്ററിൽ 16 ഉം EIC യിൽ 9 ഉം സ്റ്റാഫുക്കളുണ്ട്
80,000 മാസവാടകവരുന്ന കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ഒരു മാസം മൊത്തം ചിലവ് 12 ലക്ഷം രൂപ വരും. സ്വന്തമായി കെട്ടിടം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി കൊടുവള്ളിക്കടുത്ത് പാലതുമണ്ണിൽ ഒരുകോടി രൂപ മുടക്കി വാങ്ങിയ സ്ഥലത്ത് നിർമാണപ്രവർത്തനങ്ങൾ തുടങ്ങുന്നതിന് കുറ്റിയടിക്കുകയും മുൻസിപാലിറ്റിയിൽ നിന്നും പ്ലാനും സർക്കാരിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും ശരിയായി നിർമാണപ്രവർത്തനങ്ങൾ ഉടനെ തുടങ്ങണം എന്നാണ് ഉദ്ദേശികുന്നത്. വാർഷിക സംഗമത്തിന്റെ ഭാഗമായി വിപുലമായ മഹല്ലുസംഗമം 14 /1/2025-ന് നടത്തി കഴിഞ്ഞു.
20/1/2025 ന് വനിതാ സംഗമവും ബോധവൽക്കരണക്ലാസ്സും നടന്നു
22/01/2025 ന് ലഹരിക്കെതിരെയുള്ള തണലിന്റെ പോരാട്ടത്തിന് തുടക്കം കുറിച്ച് യുവജന വിദ്യാർത്ഥി കൂട്ടായിമ വഖഫ് ബോർഡ് ചെയർമാൻ അഡ്വ: എൻ കെ സക്കീർ ഉസൈൻ ഉൽഘാടനം ചെയ്തു, ഫിലിപ്പ് മമ്പാട് ക്ലാസ്സെടുത്തു.
24/01/2025 ന് 3 മണിക്ക് വിളംബരജാഥയിൽ കൊടുവള്ളിയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും തണൽ കുടുംബാഗങ്ങളും പങ്കെടുക്കും.

24/01/2025 ന് വൈകിട്ട് 5:30 ന് സൗഹൃദ സംഗമം:ഉദ്ഘാടനം MK മുനീർ എം എൽ എ നിർവ്വഹിക്കും,
25/01/2025 ന് വാർഷിക സംഗമം ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും
MK രാഘവൻ MP യും , ഡോ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി യും മുഖ്യാതിഥി ആയി പങ്കെടുക്കും . വൈകിട്ട് 4 മണിക്ക് ഡെഫ് മീറ്റ് ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ഹുസൈൻ മടവൂർ മുഖ്യാതിഥിയാകും AK മജീദ് മാസ്റ്റർ മോഡറേറ്ററാവും,
വൈകിട്ട് 7 മണിക്ക് പ്രവാസി മീറ്റ് – PTA റഹീം MLA ഉദ്ഘാടനം ചെയ്യും
പ്രമുഖ സിനിആർട്ടിസ്റ്റ് വിനോദ് കോവൂർ മുഖ്യാതിഥി ആയിരിക്കും

26/01/2025 ന് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ വാർഷിക സന്ദർശനം നടക്കും, 9മണിക്ക് പതാക ഉയർത്തും
9:30 ന് വിവിധ ക്യാമ്പുകളുടെ ഉദ്ഘാടനം
ഹജ്ജ് കമ്മറ്റി ചെയർമാൻ ഉസൈൻ സഖാഫി ചുള്ളിക്കോട് നിർവ്വഹിക്കും
kmct സമ്പൂർണ മെഡിക്കൽ ക്യാമ്പ്
MICC- ഹൃദയ പരിശോധന
BIO LAB-വൃക്ക,രക്തപരിശോധന
EYEN-സൗജന്യ കണ്ണ് പരിശോധന
INDIAN ഡെന്റൽ അസ്സോസിയേഷൻ താമരശ്ശേരി ബ്രാഞ്ച്- ഡെന്റൽ പരിശോധന
,തണൽ EIC സൂപ്പർസ്പെഷ്യാലിറ്റി മലാപറമ്പ്-കേൾവി പരിശോധന എന്നിവ നടത്തും

10 മണിക്ക് വാർഷികസംഗമം തണൽ സെൻട്രൽ ചെയർമാൻ ഡോ. ഇദ്രീസ് ഉദ്ഘാടനം ചെയ്യും വിവിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും,
12 മണിക്ക് EIC യിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും,
2 മണിക്ക് തണൽ കുടുംബസംഗമം പാണക്കാട് റഷീദലി തങ്ങൾ ഉദ്ഘാടനം ചെയ്യും, നജീബ് കാന്തപുരം എം എൽ എ പങ്കെടുക്കും
4 മണിക്ക് നടക്കുന്ന സാംസ്കാരിക സംഗമത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, എംഎംഎൽമാരായ സച്ചിൻ ദേവ്, ലിന്റോ ജോസഫ്, താമരശ്ശേരി ബിഷപ്പ് മാർ റെമിഗോയിസ് ഇഞ്ചനാനിയൽ പങ്കെടുക്കും സ്വാമി വന്ദനരൂപൻ, ഫൈസൽ പൈങ്ങോട്ടായി, എ പി അബ്ദുൽ വഹാബ്, ഐ പി അബ്ദുൽ സലാം, സുരഭി ലക്ഷ്മി അടക്കം വിവിധ സമൂഹി, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും,
വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും, 5 മണിക്ക് ഗായിക ഫസീലബാനു നയിക്കുന്ന കലാസന്ധ്യ ,
7 മണിക്ക് അഷ്റഫ് കൊടുവള്ളിയുടെ “മലബാറിന്റെ മോഞ്ച്” ഇശൽ നൈറ്റ് നടക്കും.

സമാപന സംഗമം മന്ത്രി എ ആർ കേളു ഉദ്ഘാടനം ചെയ്യും, വിവിധ സെക്ഷനുകളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, വിവിധ ബോർഡ് ചെയർമാൻ മാരും, വ്യാപാരി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, വിവിധ വ്യവസായി പ്രമുഖരും രാഷ്ട്രീയ നേതാക്കളും വിവിധ സെക്ഷനുകളിൽ പങ്കെടുക്കും.

പത്ര സമ്മേനത്തിൽ പങ്കെടുക്കുന്നവർ.

ചെയർമാൻ ഒ ടി സുലൈമാൻ, ജ സെക്രട്ടറി ഒ പി റഷീദ്, ട്രഷറർ തങ്ങൾസ് മുഹമ്മദ്. സഹ ഭാരവാഹികളായ ഇ കെ മുഹമ്മദ്, കൊയിലാട്ട് അബ്ദുറഹിമാൻ, മജീദ് പി, മാക്സ് ഫൈസൽ എന്നവർ പങ്കെടുക്കും