news&events

കൊടുവള്ളി:സുമനസ്സുകളുടെ സഹായത്തോടെ ഉയർന്നുവരുന്ന കൂട്ടായ്മകൾ സമൂഹത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രസ്താവിച്ചു. കൊടുവള്ളി തണൽ ഡയാലിസിസ് സെൻ്റർ അഞ്ചാം വാർഷിക സമ്മേളന പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ജനുവരി 26,27 തീയ്യതികളിൽ കൊടുവള്ളി സിറാജ് ബൈപ്പാസ് റോഡിലെ തണൽ സെൻററിൽ വിപുലമായ പരിപാടികളോടെ വാർഷികാഘോഷം നടക്കും. ജീവിത ശൈലിയിലുണ്ടായ മാറ്റം മലയാളികളെ വൃക്ക രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാമ്പത്തികശേഷി കുറഞ്ഞ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന സംവിധാനം മാതൃകാപരമാണ്. എല്ലാ വിഭാഗം ജനങ്ങളും കൈകോർത്തുകൊണ്ടാണ് തണൽ ഡയാലിസിസ് സെൻ്റർ പ്രവർത്തിക്കുന്നതെന്നും കൊടുവള്ളിക്കാരുടെ ഒത്തൊരുമയാണ് ഈ സെന്ററിന്റെ പ്രവർത്തന വിജയം നമ്മെ ഓർമ്മപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
തണൽ ഡയാലിസിസ് സെൻ്റർ ചെയർമാൻ ഒ.ടി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു ഒ പി റഷീദ് സ്വാഗതം പറഞ്ഞു, സ്റ്റേറ്റ് ഇൻക്ലൂസീവ് സ്പോർട്സ് മീറ്റിൽ റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കിയ കോഴിക്കോട് ജില്ലാ ഫുട്ബോൾ ടീമംഗം കൊടുവള്ളി തണൽ ഇ.ഐ.സി വിദ്യാർഥി ആദിലിന് മന്ത്രി ഉപഹാരം കൈമാറി. മുഖ്യ അതിഥിയായി മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു പങ്കടുത്തു,വയോളി മുഹമ്മദ് മാസ്റ്റർ,, കാരാട്ട് ഫൈസൽ, സി പി നാസർ കോയ തങ്ങൾ, , തങ്ങൾസ് മുഹമ്മദ്,ഒ പി ഐ കോയ, റസിയ ഇബ്രാഹിം , മാതോലാത്ത് അബ്ദുള്ള, കെ സി എൻ അഹമ്മദ് കുട്ടി, സി കെ ജലീൽ, പി ടി സി ഗഫൂർ, പി ടി അസൈൻ കുട്ടി, കെ അസൈൻ, കൊതുർ മുഹമ്മദ് മാസ്റ്റർ,ടി പി യൂസഫ് ,റഹിന സൈനുദ്ധീൻ,ഷമീർ ആപ്പിൾ, ഇ കെ.മുഹമ്മദ്, പി മജീദ്, വനിത നാസർ.എന്നിവർ സംസാരിച്ചു,