Uncategorized

 

thanal onam celebration

02-09-2025

കൊടുവള്ളി: തണലിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ഇ.ഐ.സി.യിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികളും മത്സരങ്ങളും ആഘോഷങ്ങൾക്ക് കൂടുതൽ മികവേകി, ഓണസദ്യയും ഉണ്ടായിരുന്നു.

പി.ടി.എ. റഹീം എം.എൽ.എ. ഓണാഘോഷം ഉദ്ഘാടനം ചെയ്തു. തണൽ ജനറൽ സെക്രട്ടറി ഒ.പി. റഷീദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഇ കെ മുഹമ്മദ്, ഒ.പി.ഐ. കോയ, വനിത നാസർ, മാക്സ് ഫൈസൽ, ഒ.പി. സലീം, പി. മജീദ്, കെ.സി.എൻ. അഹമ്മദ്, പി.ടി.എ. ലത്തീഫ്, റൗഫ് നെല്ലാങ്കണ്ടി,റഫീഖ് നെല്ലാങ്കണ്ടി, ടി.കെ. അത്തിയത്ത്, രജിത ടീച്ചർ എന്നിവർ സംസാരിച്ചു.
പി കെ ഷമിത ടീച്ചർ സ്വാഗതവും സ്റ്റുഡന്റ്സ് വിങ് പ്രസിഡന്റ് ഫാത്തിമ നിദ കെ ടി നന്ദി യും പറഞ്ഞു.