Uncategorized

കൊടുവള്ളി: തണൽ ആറാം വാർഷികത്തിന് തുടക്കം കുറിച്ചു. വാർഷികത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ചാരിറ്റി, മത പ്രതിനിധികൾ പങ്കെടുത്തു. മുൻ എം എൽ എ കാരട്ട് റസാക്ക് ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡണ്ട് ഇ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബികാ മംഗലത്ത്, സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉനൈസത്ത്, എ.പി. മജീദ് മാസ്റ്റർ, കെ. ബാബു, പി .പി. മൊയ്തീൻകുട്ടി, കോതൂർ മുഹമ്മദ് മാസ്റ്റർ, വി പി ബഷീർ മാസ്റ്റർ,പി ടി മജീദ് മാസ്റ്റർ, ഷാജി മണ്ണിൽ കടവ്,കെ. ഷറഫുദ്ദീൻ, സി അനിൽകുമാർ, പി.ടി. അഹമ്മദ്, പി.ടി. അസൈൻകുട്ടി, അബ്ദു മാസ്റ്റർ വാടിക്കൽ, ടി.പി. മജീദ് നെല്ലാങ്കണ്ടി , പി.ടി. മജീദ് മാസ്റ്റർ, ഷാഹുൽ ഹമീദ്, ഡോക്ടർ അനസ്, കെ.ടി. സുനി, കെ അസൈൻ എന്നിവർ സംസാരിച്ചു ഒ പി ഐ കോയ സ്വാഗതവും ബഷീർ പി നന്ദിയും പറഞ്ഞു.


തുടർന്ന് നടന്ന ബധിര സംഗമം വായോളി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം .പി. മൊയ്ദീൻ അധ്യക്ഷത വഹിച്ചു. എ.കെ. മജീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി ഒ പി റഷീദ്, ഒ ട്ടി സുലൈമാൻ, എം പി മൂസ മാസ്റ്റർ, ടി പി ഹാരിസ്, സി പി റിയാസ്, കെ ജംഷീദ് എന്നിവർ സംസാരിച്ചു. ആംഗ്യഭാഷ പരിഭാഷപ്പെടുത്തി ഫിദാ താമരശ്ശേരിയും പങ്കെടുത്തു.

പിന്നീട് വീൽചെയർ സംഗമം നടന്നു. ഒ പി സലീം സ്വാഗതവും പി മജീദ് നന്ദിയും പറയുന്നു, വീൽചെയർ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും കമ്മിറ്റിയുമായി
പങ്കുവെച്ചു.
അനുഭവം പങ്കിട്ട് സംസാരിച്ചുകൊണ്ട് ഹൈറുന്നീസ , ഇന്ദു താമരശ്ശേരി, നുസ്രത്ത് വാവാട്, ഇർഷാദ് എം.സി., അബ്ദുൽ കരീം, ഷനോജ്, സൂപ്പി എന്നിവർ സംസാരിച്ചു.


തുടർന്ന് സലീം ഫാമിലി കണ്ണൂർ ഗാനവിരുന്ന് നടന്നു.

നാളെ രാവിലെ 9:00 മണി മുതൽ രാത്രി 9:00 മണി വരെ വാർഷിക സന്ദർശനം നടക്കും.വാർഷിക സന്ദർശനം
പൊതുമരാമത്ത്, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും, പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.