02-07-2025
കൊടുവള്ളി: ദീർഘകാലം കൊടുവള്ളിയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയും കൊടുവള്ളിയിലെ പ്രതിസന്ധി കാലത്ത് ജനങ്ങൾക്ക് ആശ്വാസമായും തണലായും നിലകൊള്ളുകയും ചെയ്ത ഡോക്ടർ ഉസ്മാൻ കോയയുടെ സേവനങ്ങൾ കൊടുവള്ളിക്കാർക്ക് മറക്കാനാവാത്തതാണ് എന്നും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും, സാമൂഹിക പ്രതിബദ്ധതയും എടുത്തുപറയേണ്ടതും അദ്ദേഹം എന്നും കൊടുവള്ളിക്കാർക്ക് പ്രചോദനവും, വിലപ്പെട്ടതാണെന്നും അഡ്വക്കേറ്റ് പിടിഎ റഹീം എംഎൽഎ അഭിപ്രായപ്പെട്ടു. ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി അദ്ദേഹത്തിൻ്റെ വസതിയിലെത്തി എംഎൽഎയും തണൽ ഭാരവാഹികളും പൊന്നാടയണിയിച്ച് സ്നേഹാദരങ്ങളോടെ ആദരിച്ചു. തണൽ പ്രസിഡന്റ് ഒ.ടി. സുലൈമാൻ, ജനറൽ സെക്രട്ടറി ഒ.പി. റഷീദ്, ഭാരവാഹികളായ ഒ.പി. ഐ കോയ, എൻ പി സിറാസ്, ഒ.പി. സലീം, എന്നിവർ പങ്കെടുത്തു.