കൊടുവള്ളി: അഞ്ചുവർഷത്തിലേറെയായി സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന തണൽ കൊടുവള്ളിയുടെ – സ്റ്റുഡന്റ്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഐസ്ക്രീം ചലഞ്ച് നടത്തി. പുതുമ നിറഞ്ഞ പരിപാടി ശ്രദ്ധേയമായി, ഭിന്നശേഷി വിദ്യാർഥികൾക്ക് വിവിധ തെറാപ്പികൾ നൽകുന്ന ഇ ഐ സി യും, ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് സെന്റർ അടക്കമുള്ള വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്ന തണണിന്റെ പ്രചരണവും, ഫണ്ട് ശേഖരണാർത്ഥവുമാണ് പരിപാടി സങ്കടിപ്പിച്ചത്. പൊതുജനങ്ങൾ, വ്യാപാരികൾ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും പരിപാടിയുമായി സഹകരിച്ചു.
പി ടി എ റഹിം എം എൽ എ ഉദ്ഘാടനം നടത്തി, സ്റ്റുഡന്റ്സ് വിംഗ് പ്രസിഡന്റ് ഫാത്തിമ നിദ കെ. ടി, താണൽ ചെയർമാൻ ഒ ടി സുലൈമാൻ, ഒ പി റഷീദ്, പുഴങ്കര മജീദ് , ഒ പി സാലി, മുജീബ് മുത്താട്ട്, എ പി സിദീഖ്, എം പി സി ലെയിസ് എന്നിവർ പങ്കെടുത്തു സ്റ്റുഡന്റ്സ് വിംഗ് മെമ്പർമാരായ,മുഹമ്മദ് ഷാഹിദ്, ഔഫ ഫാത്തിമ, ഷാഹിം അഷ്റഫ് , മുഹമ്മദ് ഷാക്കിർ, സുൽത്താൻ സി. കെ, ജറീന കാതൂൻ, ഫസീഹ് ആർ. സി എന്നിവർ നേതൃത്തം നൽകി.