news&events

കൊടുവള്ളി: കൊടുവള്ളി തണൽ ഏർലി ഇൻ്റർവെൻഷൻ സെൻ്റർ 4 മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്കായി ‘കളിയും കാര്യവും‘ എന്ന പേരിൽ ദ്വിദിന ഇൻക്ലൂസീവ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വൈകല്യമുള്ള കുട്ടികളെയും അല്ലാത്ത കുട്ടികളെയും ഒന്നിച്ചിരുത്തി വ്യത്യസ്തങ്ങളായ വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിലൂടെ അവരെ പരസ്പരം ഇടപെടീക്കുകയും അടുത്തറിയിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. നാൽപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് തണൽ കൊടുവള്ളി ചെയർമാൻ ഒ.ടി സുലൈമാൻ ഉദ്ഘാടനം നിർവഹിച്ചു. തണൽ ഇ. ഐ.സി കൊടുവള്ളി ഇൻചാർജ് ഷമിദ പി. കെ അധ്യക്ഷത വഹിച്ചു, ജെ.സി.ഐ വട്ടോളി അംഗം ഷാന, താമരശ്ശേരി ബി.ആർ സി അധ്യാപിക ശൈജ , നാടൻപാട്ട് കലാകാരി അതുല്യ, മജീഷ്യൻ മജീദ് മടവൂർ, തണൽ ഇ.ഐ.സിയിലെ തെറാപ്പിസ്റ്റുകൾ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി ഒ. പി റഷീദ്, മജീദ് പൂഴങ്കര, മംഗല്യ മുഹമ്മദ്, കെ ടി ഫിറോസ്, ഒ പി സലീം എന്നിവർ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.