സുമനസ്സുകളുടെ കൂട്ടായ്മകൾ പ്രതീക്ഷയേകുന്ന കാൽവെപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി
കൊടുവള്ളി:സുമനസ്സുകളുടെ സഹായത്തോടെ ഉയർന്നുവരുന്ന കൂട്ടായ്മകൾ സമൂഹത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രസ്താവിച്ചു. കൊടുവള്ളി തണൽ ഡയാലിസിസ് സെൻ്റർ അഞ്ചാം വാർഷിക സമ്മേളന പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ജനുവരി 26,27 തീയ്യതികളിൽ കൊടുവള്ളി സിറാജ് ബൈപ്പാസ് റോഡിലെ തണൽ സെൻററിൽ വിപുലമായ പരിപാടികളോടെ വാർഷികാഘോഷം നടക്കും. ജീവിത ശൈലിയിലുണ്ടായ മാറ്റം മലയാളികളെ വൃക്ക രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഡയാലിസിസ്