കൊടുവള്ളി: തണൽ കൊടുവള്ളിയിൽ ഡയാലിസിസ് സെന്ററിന് ശേഷം പ്രവർത്തനമാരംഭിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഇഐസി 120-ലധികം കുട്ടികളുമായി മുന്നോട്ട് പോവുകയാണ്. ഇവിടെ കുട്ടികൾക്ക് 45 മിനിറ്റ് വീതമുള്ള തെറാപ്പികളാണ് നൽകുന്നത്. ഈ കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന തെറാപ്പി കൂടതൽ ആവശ്യമുള്ള കുട്ടികൾക്ക് രാവിലെ 9 മണി മുതൽ 1 മണി വരെ തുടർച്ചയായി തെറാപ്പി നൽകുന്ന പ്രിപ്പറേറ്ററി സ്കൂളിന് തുടക്കം കുറിച്ചു. ഇതിന്റെ അഡ്മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മികച്ച സൗകര്യങ്ങളോടെ ഒരുക്കിയ സ്കൂൾ തണൽ ചെയർമാൻ ഡോ. ഇദ്ദ്രിസ് അഡ്വ പി ടി എ റഹീം എം എൽ എ യും ചേർന്ന് ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് ഒ. ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ. പി. റഷീദ്, ട്രഷറർ തങ്ങൾസ് മുഹമ്മദ് തണൽ സെൻട്രൽ കമ്മറ്റി സെക്രട്ടറി ടിഎ നാസർ, ട്രഷറർ റിയാസ് ടി കെ,മുജീബ് മുത്താട്ട്, റഹൂഫ് നെല്ലാംകണ്ടി, ആർ സി ജസീർ, റിയാസ് ചോലയിൽ, എം പി സി ലെയ്സ് മംഗല്യ മുഹമ്മദ്, മജീദ് പുയങ്കര ,ഒ. പി. സലീം,കെ ടി ഫിറോസ്, കൊയിലാട്ട് അബ്ദുറഹിമാൻ, വനിത നാസർ, പി ബഷീർ, ഇല്യാസ്, സി പി അബ്ദുളള കോയ തങ്ങൾ, പി ടി ഹസൈൻ കുട്ടി, കെ ഹസൈൻ, യൂസുഫ് കരീറ്റിപറമ്പ്,പി ടി എ ലത്തീഫ്, ടി പി നാസർ, എം ടി മജീദ് മാസ്റ്റർ, ഈ ഐ സി ഇൻചാർച്ച് ഷമീദ പി കെ,വനിത വിംഗ് ഭാരവാഹികളായ റൈന കിഴിയക്കോത്ത്, റസിയ ഇബ്രാഹിം, യൂത്ത് വിംഗ് ഭാരവാഹി ഫസലു റഹ്മാൻ എന്നിവർ സംസാരിച്ചു.