04-08-2025
കൊടുവള്ളി: കൊടുവള്ളി തണൽ ഖത്തർ ചാപ്റ്റർ ഫണ്ട് കൈമാറ്റവും കുടുംബ സംഗമവും നടത്തി. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കൊടുവള്ളി തണൽ ഖത്തർ ചാപ്റ്റർ കൊടുവള്ളി തണലിന് നൽകുന്ന, വാർഷിക ഫണ്ട് കൈമാറ്റവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ, തണലിൻ്റെ വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് ആവശ്യമായ ഫണ്ട് കൈമാറി. തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ ഖത്തർ ചാപ്റ്റർ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. വിപുലമായ പരിപാടികളോടെ നടന്ന കുടുംബ സംഗമത്തിൽ തണലിൻ്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൂടുതൽ സഹകരണങ്ങളും മറ്റും ചർച്ച ചെയ്തു. ഭാവിയിൽ കൂടുതൽ സജീവമായി തണലിന് ഫണ്ടുകൾ കൈമാറാനും തണലിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അർപ്പിക്കാനും തീരുമാനിച്ചു.
പരിപാടി അഡ്വ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.ഇദ്രീസ് ഫണ്ട് ഏറ്റുവാങ്ങി, ഇ പി അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു മുഖ്യാതിഥി ഉമർ മാസ്റ്റർ, വായോളി മുഹമ്മദ് മാസ്റ്റർ, സിയാലി വള്ളിക്കാട്ട്, വി ഒ ടി അബ്ദിറഹിമാൻ, എം എ നജീബ്, ഷമീർ ഫിൻലാൻഡ്, ഷെരീഫ് പി കെ, മുഹമ്മദ് സി പി, സുനീർ തെറ്റുമ്മൽ, ഷിറാസ് കെ കെ, ജംഷിദ് കെ കെ,ഷംസു കെ കെ, വാട്ടർ സലീം, ഒ ടി സുലൈമാൻ, ഒ പി റഷീദ്, തങ്ങൾസ് മുഹമ്മദ്, മംഗല്യ മുഹമ്മദ്, ഒ പി സലീം, പി മജീദ് വുമൺസ് വിംഗ് ഭാരവാഹികളായ സൈഫുന്നീസ പിവി,ഷരീഫ കെ കെ ,ഷബ്‌ന തെറ്റുമ്മൽ എന്നിവർ സംസാരിച്ചു, സിറാസ് എൻ പി സ്വാഗതവും, ബഷീർ പരപ്പിൽ നന്ദിയും പറഞ്ഞു.