കൊടുവള്ളി: തണൽ ഇൻഫിനിറ്റോ ഇന്റർ സ്കൂൾ സ്പോർട്സ് മീറ്റിന്റെ പ്രചാരണാർഥം തണൽ കൊടുവള്ളി ഇ.ഐ.സി വിദ്യാർഥികൾ ദീപശിഖാ പ്രയാണം നടത്തി. തണൽ ഇ.ഐ.സി സെന്ററിൽ നിന്നാരംഭിച്ച പ്രയാണം പ്രശസ്ത പാരസ്വിമ്മിംഗ് താരം ഗഫൂർ കെ.കെ ദീപശിഖ കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്ക് മോട്ടിവേഷൻ ഏകിക്കൊണ്ട് അദ്ദേഹം സംസാരിച്ചു. മാനേജ്മെൻറ്റ് കമ്മറ്റി പ്രസിഡണ്ട് ഒ.ടി സുലൈമാൻ, സെക്രട്ടറി ഒ.പി റഷീദ്, കമ്മിറ്റി ഭാരവാഹികളായം ഇ കെ മുഹമ്മദ്,പി കെ മജീദ്, സെന്റർ ഇൻ ചാർജ് പി കെ ഷമിദ , തെറാപ്പിസ്റ്റുകളായ മിർഷ, മിനു മുംതാസ്, ഷഫറീന, തമന്ന,സിറാജ് ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ റീജ,സഹ അധ്യാപകർ, തണൽ ഇ.ഐ.സി വിദ്യാർത്ഥികൾ,സിറാജ് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങിയവർ അണി നിരന്ന പ്രയാണം കൊടുവള്ളി ബസ് സ്റ്റാന്റിൽ സമാപിച്ചു. ഒക്ടോബർ 19, 20 തിയ്യതികളിൽ കോഴിക്കോട് ഒളിമ്പ്യൻ റഹ് മാൻ സ്റ്റേഡിയത്തിൽ വെച്ചാണ് തണൽ ഇൻഫിനിറ്റോ ഇന്റർ സ്കൂൾ സ്പോർട്സ് മീറ്റ് അരങ്ങേറുന്നത്. മീറ്റിൽ വ്യത്യസ്ത തണൽ സെന്ററുകളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ വിവിധ ഇനങ്ങളിലായി മാറ്റുരക്കും.