news&events

കൊടുവള്ളി: “ലളിതമായ് പഠിക്കാം…മധുരമായ് വിജയിക്കാം…” എന്ന ശീർഷകത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും തണൽ കൊടുവള്ളി വനിതാ വിംഗ് നടത്തിയ പഠന ക്ലാസ് പ്രശസ്ത Special Educator & Mind Coach സുഹൈന . ടി കെ (HEALING ZONE TRAINING CENTER) നേതൃത്വം നൽകി

എങ്ങനെ പഠിച്ചുതുടങ്ങണം, പഠിച്ചതെങ്ങനെ ഓർമിക്കാം, പരീക്ഷാമുന്നൊരുക്കങ്ങൾ എന്തെല്ലാം,പരീക്ഷ എഴുതുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.
പരിപാടി കൊടുവള്ളി തണൽ ജനറൽ സെക്രട്ടറി ഒ പി റഷീദ് ഉദ്ഘാടനം ചെയ്തു.
കുൽസു ,അസ്മ ,ഫസീല ,ജസീന , സുലൈഖ , നാജി റഫീഖ്, റാബിയ എന്നിവർ സംസാരിച്ചു.