തണൽ കൊടുവള്ളിയും കെ.എം.ഒ ആർട്സ് & സയൻസ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ‘ഫുഡ് സീക്രട്ട്സ്: നോ യുവർ ഫുഡ്’ (Food Secrets: Know your food) ബോധവത്കരണ പരിപാടി കൊടുവള്ളി തണൽ സെന്ററിൽ വെച്ച് നടന്നു. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും ഭക്ഷണത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ ഒ.പി. റഷീദ് സ്വാഗതം പറഞ്ഞു ഇ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം കൊടുവള്ളി നഗരസഭാ വൈ ചെയർമാൻ കെ.കെ.എ. കാദർ നിർവഹിച്ചു. തുടർന്ന് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ലക്ചറർ അമിഷ എ.എസ്. ഭക്ഷണ രഹസ്യങ്ങളെക്കുറിച്ചും പോഷകാഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വിശദമായ ക്ലാസ്സ് കൈകാര്യം ചെയ്തു.
ബോധവത്കരണ പരിപാടിയിൽ സി.പി. നാസർ കോയ തങ്ങൾ, ഒ.ടി. സുലൈമാൻ, തങ്ങൾസ് മുഹമ്മദ്, റൈന കിഴക്കോത്ത് തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുൽസു സി കെ നന്ദി പറഞ്ഞു, വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.