Uncategorized

തണൽ കൊടുവള്ളി ഡയാലിസിസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഹംസഫർ’ ഡയാലിസിസ് രോഗികളുടെ ഫാമിലി മീറ്റ് പ്രൗഢഗംഭീരമായി നടന്നു.
കൊടുവള്ളി യൂണിറ്റാസ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊടുവള്ളി എം.എൽ.എ പി. കെ. ഫിറോസ് നിർവ്വഹിച്ചു. മുൻ എം.എൽ.എ അഡ്വ. പി.ടി.എ റഹീം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു, ഇ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു ഡയാലിസിസ് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങും തണലുമായി നിൽക്കുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹത്തിന് മാതൃകയാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.
ഖത്തർ ചാപ്റ്റർ ഫണ്ട് കൈമാറ്റം
ചടങ്ങിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു തണൽ കൊടുവള്ളി ഖത്തർ ചാപ്റ്റർ സമാഹരിച്ച ധനസഹായ ഫണ്ടിന്റെ കൈമാറ്റം. പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഇ. പി. അബ്ദുറഹിമാൻ ഖത്തർ ചാപ്റ്ററിന് വേണ്ടിയുള്ള ഫണ്ട് ചടങ്ങിൽ വെച്ച് ഔദ്യോഗികമായി കൈമാറി, ഫണ്ട് പി ടി എ റഹീം എംഎൽഎ ഏറ്റുവാങ്ങി. പ്രവാസലോകത്തുനിന്നും ലഭിക്കുന്ന ഇത്തരം വലിയ പിന്തുണകളാണ് തണലിന്റെ കാരുണ്യപ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതെന്ന് ഭാരവാഹികൾ നന്ദിപൂർവ്വം സ്മരിച്ചു. വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
രാവിലെ 9:00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4:00 മണി വരെ നീണ്ടുനിന്ന ഫാമിലി മീറ്റിൽ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. രോഗബാധിതരായ മനുഷ്യർക്ക് മാനസികമായ ഉന്മേഷവും ആശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചത്. തണൽ കൊടുവള്ളി സെന്റർ ഭാരവാഹികളും സന്നദ്ധപ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.

ഡിവിഷൻ കൗൺസിലർ ഹസീന മേപ്പാല, കൗൺസിലർ വനിത നാസർ, ഒ പി റഷീദ്, ഒ ടി സുലൈമാൻ, തങ്ങൾസ് മുഹമ്മദ്, കെ ടി ഫിറോസ്, കൊയിലാട്ട് അബുദുറഹ്മാൻ, മാക്സ് ഫൈസൽ, എൻ പി സിറാസ്, മുജീബ് മുത്താട്ട്, പി മജിദ്, ഒ പി സലിം, ഇ കെ ഹക്കിം, സി സലാം, സി കെ കുൽസു, റൈന സൈനുദ്ധീൻ, ടിപി നാസർ, മൂസ്സ വാവാട് എന്നിവർ സംസാരിച്ചു.