Uncategorized

കൊടുവള്ളി: തണൽ വനിതാസംഗമം വിവിധ പരിപാടികളോട് കൂടി സംഘടിപ്പിച്ചു.
കൊടുവള്ളി: കൊടുവള്ളി തണലിന്റെ 6-ാം വാർഷികം ജനുവരി 25, 26 തിയ്യതികളിൽ നടക്കുകയാണ്. ഇതിന്റെ പ്രചരണാർത്ഥം കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള വനിതകൾ ഒത്തുചേർന്ന സംഗമം തണലിൽ വെച്ച് നടന്നു. കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. തണൽ വനിതാവിഭാഗം പ്രസിഡന്റ് റയ്ന സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു, സിനിമ നടൻ നവാസ് വള്ളിക്കുന്ന് മുഖ്യാതിഥിയായി പങ്കെടുത്തു. തണൽ ചെയർമാൻ ഡേ: ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി.
മുൻസിപ്പൽ കൗൺസിലർമാരായ ഹസീന മേപ്പാല, ഹൈറുന്നിസ നാസർ, ആയിശഷാനിത,ഫാത്തിമത്തുൽ താഹിറ എന്നിവരും, ഒപി റഷീദ്, കെജമീല, റസിയ ഇബ്രാഹിം, സി കെ കുൽസു, അസ്മ കൊയിലാട്ട്, മുബീന അൻവർ, ടിപിഷബ്ന നാസർ സംസാരിച്ചു.