Uncategorized

കൊടുവള്ളി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തണൽ വിരിച്ച് കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന ‘തണൽ’ സ്ഥാപനത്തിന്റെ ആറാം വാർഷികാഘോഷങ്ങൾ സമാപിച്ചു. ജനുവരി 25, 26 തീയതികളിലായി വിപുലമായ പരിപാടികളോടെയാണ് നടന്നത്.
ഞായറാഴ്ച രാത്രി നടന്ന പ്രവാസി സംഗമം അഡ്യ പിടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു, സിനിമാ താരം അനിഖ സുരേന്ദ്രൻ മുഖ്യ അതിദിയായി പങ്കടുത്തു ഇബ്രാഹിം എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി, ബഷീർ ഇയ്യോത്തി അദ്ധ്വക്ഷതവഹിച്ചു, പി ആർ മഹേഷ് മാസ്റ്റർ, സിപി റസാഖ്,ബഷീർ പരപ്പിൽ, ടി കെ സക്കീർ ഷരീഫ് കച്ചേരി മുക്ക്, ഇ കെ ഹക്കീം എന്നിവർ സംസാരിച്ചു. ഒന്നാം ദിവസത്തെ പരിപാടികൾ ഖയാൽ കൊടുവള്ളി അവതരിപ്പിച്ച ഖയാൽ നൈറ്റോടു കൂടി സമാപിച്ചു.

രണ്ടാം ദിവസമായ റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഒടി സുലൈമാൻ ഉയർത്തി ശേഷം മെഡിക്കൽ ക്യാമ്പുകളുടെ തുടങ്ങി വാർഷിക സന്ദർശനം കേരള പൊതുമാനമത്ത് ടൂറിസം വകപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്തു പി.ടി എ.റഹീം എം എൽ എ അദ്ധ്യക്ഷത വഹിച്ചു ഒ പി റഷീദ് സ്വാഗതം പറഞ്ഞു ഡോ: ഉസൈൻ മടവൂര്, എൻ സി ഉസയിൻമാസ്റ്റർ ബ്രാക്ക് വൈ പ്രസിഡന്റ്, വായോളി മുഹമ്മദ് മാസ്റ്റർ, ടി കെ മുഹമ്മദ് മാസ്റ്റർ, കെ.കെ വിജയൻ റിയാസ് ചോലയിൽ, വനിത നാസർ, കെടി ഫിറോസ് എന്നിവർ പ്രസങ്ങിച്ചു ഇ.ഐ.സി കുട്ടികളുടെ കലാവിരുന്നും മാജിക് ഷോയും കാണികൾക്ക് വേറിട്ട അനുഭവമായി. തുടർന്ന് നടന്ന പ്രതിഭാസദസ്സിൽ കൊടുവള്ളിയിലേയും പരിസരത്തും ഉള്ള 25 പ്രതിഭകൾ പങ്കടുത്തു അവരേ തണൽ ആദരിച്ചു പത്മശ്രീ കെ.കെ മുഹമ്മദ് ഉൽഘാടനം ചെയ്തു, തങ്ങൾസ് മുഹമ്മദ്അദ്ധ്യക്ഷത വഹിച്ചു,ഒടി സുലൈമാൻ, കൊടുവള്ളിഅബുദുൽ കാതർ, നസിയാ റഫീഖ്, ഹരീസ് പണിക്കർ, എകെ ഷാജി സിനിമാ താരം ദിവ്യയഷോദരൻ,ടിപി മജീദ് മാസ്റ്റർ, എന്നിവർ പ്രസങ്ങിച്ചു വൈകുന്നേരം നടന്ന സീനിയർ സിറ്റിസൺ മീറ്റിൽ വയോജനങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു പ്രൊഫസർ സി എൻ ബാലകൃഷണൻ നമ്പിയാർ ഉദ്ഘാടനം ചെയ്തു സിപി നാസർ കോയ തങ്ങൾഅദ്ധ്യക്ഷത വഹിച്ചു, െകെകെ എ കാതർ,പക്കർ പന്നൂര്, കോതൂർ മുഹമ്മദ് മാസ്റ്റർ, കെഅബുദു മാസ്റ്റർ വിട്ടി,വി സി യ്യാലി ഹാജി,അബുദു റഹ്മാൻ മാസ്റ്റർ, പിടിഎ ലത്തീഫ്,എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു മുൻ എം എൽ എ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, കൊയിലാട്ട്അബുദു റഹ്മാൻഅദ്ധ്യക്ഷത വഹിച്ചു, കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സുബൈർ മാസ്റ്റർ, സിറാജുദ്ധീൻ ഇബുനു ഹംസ,, ഇ കെ മുഹമ്മ ദ്,അയ്യൂബ് എളേറ്റിൽ, എം നസീബ്, കെ വി മുജീബ്, അബുദുൽസലാംസി, സി കെ ഹഖീം,….. എന്നിവർ സംസാരിച്ചു.. രാത്രി അഷ്റഫ് കൊടുവള്ളി നയിച്ച ‘മലബാറിന്റെ മൊഞ്ചുള്ള പാട്ടുകൾ’ സംഗീത നിശയോടെയാണ് രണ്ടുദിവസത്തെ പരിപാടികൾക്ക് സമാപനമായത്. തണലിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെയും സേവനങ്ങളെയും ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ പ്രകീർത്തിച്ചു.