കൊടുവള്ളി: കാരുണ്യത്തിന്റെ തണലിൽ ഒരു കൂട്ടം സുമനസ്സുകൾ നട്ടു വളർത്തിയ സ്നേഹ സാന്ത്വനമാണ് കൊടുവള്ളി തണൽ. ഇന്ന് അതിന്റെ 6-ാം വാർഷികത്തിന്റെ നിറവിലാണ്. കഴിഞ്ഞ ആറ് വർഷമായി നമ്മുടെ ഇടയിലെ നിരാലംബർക്കും രോഗികൾക്കും തണലായി നിൽക്കാൻ തണലിന് സാധിച്ചിട്ടുണ്ട്. വൃക്കരോഗികളായ 60 പേർക്ക് ഇപ്പോൾ സൗജന്യമായി ഡയാലിസിസ് ചെയ്ത് വരുന്നുണ്ട്. 49000 ഡയാലിസിസ് പൂർത്തിയായി. ഭിന്നശേഷിക്കാരായ 126 കുട്ടികൾക്ക് EIC സ്ഥാപനത്തിൽ വിവിധങ്ങളായ തെറാപ്പികൾ ചെയ്തുകൊണ്ടിരിക്കുന്നു. ഡോക്ടർമാർ തെറാപ്പിസ്റ്റുകൾ ചേർന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിന് പരിഹാരം കണ്ടെത്തുകയും സാധാരണ ജീവിതത്തിലേക്ക് കുട്ടികളെ എത്തിക്കുവാനും സാധിച്ചിട്ടുണ്ട്. പ്രിപ്പറേറ്ററി സ്കൂളും പ്രവർത്തിച്ചു വരുന്നു. ഒരു വർഷം ഇതിന് സാമ്പത്തിക ചിലവ് ഒരു കോടി 20 ലക്ഷം രൂപയാണ്. ജനങ്ങളുടെ സഹകരണം കൊണ്ടാണ് ഇതെല്ലാം സാധിക്കുന്നത്. പ്രവാസികളുടെ വലിയ പിന്തുണ ഇതിന് ലഭിക്കുന്നുണ്ട്. ഈ വാർഷിക സംഗമം സാമ്പത്തിക ഫണ്ട് സമാഹരണ ലക്ഷ്യത്തോടുകൂടിയാണ് നടത്തപ്പെടുന്നത്.
മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി ആധുനിക സൗകര്യത്തോടു കൂടിയുള്ള ഒരു IP സൗകര്യമുള്ള ഫിസിയോതെറാപ്പി സെന്ററും EIC വിപുലീകരണവും സ്പെഷ്യൽ സ്കൂളും തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ നെടുമലയിൽ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഡി-അഡിക്ഷൻ സെന്ററും, അഗതി മന്ദിരവും, മാനസിക ആരോഗ്യ കേന്ദ്രവും ആരംഭിക്കും. ഇനിയും ഒട്ടനവധി പദ്ധതികൾ തണൽ തുടങ്ങാൻ ആഗ്രഹിക്കുകയാണ്. തണലിന്റെ 6-ാം വാർഷിക സംഗമമാണ് ജനുവരി 25, 26 തിയ്യതികളിൽ. വിവിധ പരിപാടികളോടെ നടത്തുന്നത്. 24-ാം തിയ്യതി വൈകിട്ട് 4 മണിക്ക് വിളംബര ജാഥയും വിവിധ സ്ഥാപനങ്ങളിലെ EIC കുട്ടികൾ അവതരിപ്പിക്കുന്ന തെരുവ് നാടകം ‘ചാമ്പക്ക’ കൊടുവള്ളി ബസ് സ്റ്റാന്റ് പരിസരത്ത് വൈകിട്ട് 5 മണിക്ക് നടക്കും . 25-ാം തിയ്യതി രാവിലെ 9 മണിക്ക് തണലിന്റെ പതാക ഉയർത്തി വാർഷിക സംഗമ ആരംഭിക്കും . വാർഷിക സംഗമവും, വീൽ ചെയർ രോഗികളുടെ സംഗമവും അഡ്വ. പി.ടി.എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്യും. സൗഹൃദ സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. കൂടാതെ ബധിര സംഗമവും, പ്രവാസി സംഗമവും, യൂത്ത് മീറ്റ് എന്നിവയും അന്ന് നടത്തും. രാവിലെ 9 ന് ദേശീയ പതാക ഉയർത്തും, 26-ാം തിയ്യതി രാവിലെ 9 മണി മുതൽ രാത്രി 9 വരെ വാർഷിക സന്ദർശനം നടക്കും പരിപാടികളുടെ ഉദ്ഘാടനം – പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും . മെഡിക്കൽ ക്യാമ്പുകൾ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് – EIC കുട്ടികളുടെ കലാവിരുന്ന്, മാജിക് ഷോ, പ്രതിഭാ സദസ്സ്.
സീനിയർ സിറ്റിസൺ മീറ്റ്, സമാപന സമ്മേളനം, കലാവിരുന്ന് എന്നിവ വിവിധ സെക്ഷനുകളിൽ നടക്കും. ജിഫ്രി മുത്തുക്കോയ തങ്ങൾ, എ പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, Dr. എം.കെ മുനീർ എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ,ഡോ ഇദ്രീസ്, ബ്ലോക്ക് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺ, ജനപ്രതിനിധികൾ, മതനേതാക്കൾ, രാഷ്ട്രീയ, സാംസ്കാരിക,കലാ,വ്യാവസായ പ്രമുഖർ വിവിധ സെക്ഷനുകളിൽ പങ്കെടുക്കും. വൃക്കരോഗികൾ ഇല്ലാത്ത കൊടുവള്ളി എന്ന ലക്ഷ്യവുമായി തണൽ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി യൂത്ത് വിംഗ് വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും കലാപരിപാടികളും നടത്തും. കൊടുവള്ളിയിലേ പ്രൈവറ്റ് ബസ്റ്റ് തണലിന് ഓടുകയാണ് ഓണേയ്സും ജീവനക്കാരം കലക്ഷൻ തണലിനേഏൽപ്പിക്കും
എന്ന്,
ജനറൽ സെക്രട്ടറി
OP Rasheed
ഒ.പി. റഷീദ്
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:
* പ്രസിഡന്റ്: ഇ.കെ മുഹമ്മദ്
* ജനറൽ സെക്രട്ടറി: ഒ.പി റഷീദ്
* ട്രഷറർ: കെ.ടി ഫിറോസ്
* ഭാരവാഹികളായ ഒ.ടി സുലൈമാൻ, കൊയിലാട്ട് അബ്ദുറഹിമാൻ, മജീദ് പുഴങ്കര, ഒ.പി സലീം, ബഷീർ പി, വനിത നാസർ