T H A N A L

Loading

visit our location:
Thanal Koduvally Daya Rehabilitation Trust Siraj Building, Siraj Bypass Road, Koduvally 673572
Send us mail
koduvallythanal@gmail.com
Phone Number
+91 7034 950 998
Donate Now

News

Uncategorized

കൊടുവള്ളി തണൽ ഖത്തർ ചാപ്റ്റർ ഫണ്ട് കൈമാറ്റവും കുടുംബ സംഗമവും നടന്നു.

04-08-2025 കൊടുവള്ളി: കൊടുവള്ളി തണൽ ഖത്തർ ചാപ്റ്റർ ഫണ്ട് കൈമാറ്റവും കുടുംബ സംഗമവും നടത്തി. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കൊടുവള്ളി തണൽ ഖത്തർ ചാപ്റ്റർ കൊടുവള്ളി തണലിന് നൽകുന്ന, വാർഷിക ഫണ്ട് കൈമാറ്റവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ, തണലിൻ്റെ വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് ആവശ്യമായ ഫണ്ട് കൈമാറി. തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ ഖത്തർ ചാപ്റ്റർ അംഗങ്ങളും കുടുംബാംഗങ്ങളും

Doctor usman koya - Thanal
Uncategorized

ഡോക്ടർ ഉസ്മാൻ കോയയെ വീട്ടിൽചെന്ന് ആദരിച്ചു

  02-07-2025 കൊടുവള്ളി: ദീർഘകാലം കൊടുവള്ളിയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയും കൊടുവള്ളിയിലെ പ്രതിസന്ധി കാലത്ത് ജനങ്ങൾക്ക് ആശ്വാസമായും തണലായും നിലകൊള്ളുകയും ചെയ്ത ഡോക്ടർ ഉസ്മാൻ കോയയുടെ സേവനങ്ങൾ കൊടുവള്ളിക്കാർക്ക് മറക്കാനാവാത്തതാണ് എന്നും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും, സാമൂഹിക പ്രതിബദ്ധതയും എടുത്തുപറയേണ്ടതും അദ്ദേഹം എന്നും കൊടുവള്ളിക്കാർക്ക് പ്രചോദനവും, വിലപ്പെട്ടതാണെന്നും അഡ്വക്കേറ്റ് പിടിഎ റഹീം എംഎൽഎ അഭിപ്രായപ്പെട്ടു. ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി അദ്ദേഹത്തിൻ്റെ വസതിയിലെത്തി എംഎൽഎയും തണൽ ഭാരവാഹികളും പൊന്നാടയണിയിച്ച് സ്നേഹാദരങ്ങളോടെ ആദരിച്ചു. തണൽ

Thanal - Doctors day
news&events

തണലിൽ ഡോക്ടർമാരുടെ സൗഹൃദ സംഗമം നടന്നു

കൊടുവള്ളി: തണലിനൊപ്പം ഡോക്ടർമാരും എന്ന ശീർഷകത്തിൽ കൊടുവള്ളി തണലിൽ ഡോക്ടർമാരുടെ ദിനാഘോഷം സംഘടിപ്പിച്ചു. ഡോക്ടർമാരുടെ സ്നേഹ സംഗമം എന്ന പേരിലാണ് പരിപാടി നടന്നത്. കൊടുവള്ളി തണൽ സംഘടിപ്പിച്ച സംഗമത്തിൽ ഡോക്ടർമാർ തങ്ങളുടെ അനുഭവങ്ങളും ചിന്തകളും പങ്കുവെച്ചു. കൂടാതെ, തണലിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ നടന്നു, ഡോക്ടർമാരെ പൊന്നാട അണിയിച്ചു ആദരിച്ചു. തണൽ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് പി.ടി.എ. റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.ടി. സുലൈമാൻ അധ്യക്ഷത

news&events

തണൽ കൊടുവള്ളി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

കൊടുവള്ളി: കൊടുവള്ളി തണൽ ഏർലി ഇൻ്റർവെൻഷൻ സെൻ്റർ 4 മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്കായി 'കളിയും കാര്യവും' എന്ന പേരിൽ ദ്വിദിന ഇൻക്ലൂസീവ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വൈകല്യമുള്ള കുട്ടികളെയും അല്ലാത്ത കുട്ടികളെയും ഒന്നിച്ചിരുത്തി വ്യത്യസ്തങ്ങളായ വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിലൂടെ അവരെ പരസ്പരം ഇടപെടീക്കുകയും അടുത്തറിയിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. നാൽപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് തണൽ കൊടുവള്ളി ചെയർമാൻ ഒ.ടി സുലൈമാൻ ഉദ്ഘാടനം നിർവഹിച്ചു. തണൽ

news&events

തണൽ സ്റ്റുഡന്റ്സ് വിംഗ് ഐസ്ക്രീം ചലഞ്ച് സംഘടിപ്പിച്ചു

കൊടുവള്ളി: അഞ്ചുവർഷത്തിലേറെയായി സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന തണൽ കൊടുവള്ളിയുടെ - സ്റ്റുഡന്റ്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഐസ്ക്രീം ചലഞ്ച് നടത്തി. പുതുമ നിറഞ്ഞ പരിപാടി ശ്രദ്ധേയമായി, ഭിന്നശേഷി വിദ്യാർഥികൾക്ക് വിവിധ തെറാപ്പികൾ നൽകുന്ന ഇ ഐ സി യും, ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് സെന്റർ അടക്കമുള്ള വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്ന തണണിന്റെ പ്രചരണവും, ഫണ്ട് ശേഖരണാർത്ഥവുമാണ് പരിപാടി സങ്കടിപ്പിച്ചത്. പൊതുജനങ്ങൾ, വ്യാപാരികൾ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ വിഭാഗം

news&events

തണൽ കൊടുവള്ളി പ്രിപ്പറേറ്ററി സ്കൂൾ ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: തണൽ കൊടുവള്ളിയിൽ ഡയാലിസിസ് സെന്ററിന് ശേഷം പ്രവർത്തനമാരംഭിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഇഐസി 120-ലധികം കുട്ടികളുമായി മുന്നോട്ട് പോവുകയാണ്. ഇവിടെ കുട്ടികൾക്ക് 45 മിനിറ്റ് വീതമുള്ള തെറാപ്പികളാണ് നൽകുന്നത്. ഈ കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന തെറാപ്പി കൂടതൽ ആവശ്യമുള്ള കുട്ടികൾക്ക് രാവിലെ 9 മണി മുതൽ 1 മണി വരെ തുടർച്ചയായി തെറാപ്പി നൽകുന്ന പ്രിപ്പറേറ്ററി സ്കൂളിന് തുടക്കം കുറിച്ചു. ഇതിന്റെ അഡ്മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മികച്ച സൗകര്യങ്ങളോടെ

news&events

കൊടുവള്ളി തണൽ കിഡ്നി ഡേ ആചരിച്ചു

കൊടുവള്ളി: കൊടുവള്ളി തണൽ ഡയൽസിസ് സെന്ററിന്റെ നേത്രതത്തിൽ വേൾഡ് കിഡ്നി ഡേയുടെ ഭാഗമായി വൃക്ക രോഗ നിർണ്ണയ ക്യാമ്പും, കെ എം ഒ - ടി ടി സി യിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സും സങ്കടിപ്പിച്ചു. . കൊടുവള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സി ആർ ഹരീഷ് ബോധവത്ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ചു ജെ എച്ച് ഐ പ്രവീൺ, ഒ പി

news&events

തണൽ കൊടുവള്ളി വനിതാ വിംഗ് പഠന ക്ലാസ് നടത്തി

കൊടുവള്ളി: “ലളിതമായ് പഠിക്കാം...മധുരമായ് വിജയിക്കാം...” എന്ന ശീർഷകത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും തണൽ കൊടുവള്ളി വനിതാ വിംഗ് നടത്തിയ പഠന ക്ലാസ് പ്രശസ്ത Special Educator & Mind Coach സുഹൈന . ടി കെ (HEALING ZONE TRAINING CENTER) നേതൃത്വം നൽകി എങ്ങനെ പഠിച്ചുതുടങ്ങണം, പഠിച്ചതെങ്ങനെ ഓർമിക്കാം, പരീക്ഷാമുന്നൊരുക്കങ്ങൾ എന്തെല്ലാം,പരീക്ഷ എഴുതുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.

news&events

കൊടുവള്ളി തണൽ അഞ്ചാം വാർഷികം സമാപിച്ചു

കൊടുവള്ളി: മൂന്ന് ദിവസമായി നടന്നു വരുന്ന കൊടുവള്ളി തണൽ വാർഷികം സംഗമം വിവിധ പരിപാടികളോടെ സമാപിച്ചു. തണൽ കുടുംബ സംഗമം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ചു, വയോളി മുഹമ്മദ് മാസ്റ്റർ,ഒ പി റഷീദ്, ടി കെ മുഹമ്മദ് മാസ്റ്റർ, കോതൂർ മുഹമ്മദ് മാസ്റ്റർ, സി പി അബ്ദുള്ള കോയ തങ്ങൾ, എം വി ആലി കുട്ടി, കെ ഷറഫുദ്ദീൻ,

news&events

തണൽ അഞ്ചാം വാർഷിക വിളംബര ജാഥ നടത്തി

കൊടുവള്ളി: തണൽ കൊടുവള്ളി 25,26 ദിവസങ്ങളിൽ നടക്കുന്ന അഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ വിളംബര ജാഥയിൽ പി ടി എ റഹീം എം എൽ എ, സി പി നാസർ കോയ തങ്ങൾ, വി രവീന്ദ്രൻ, എൻ വി നൂർ മുഹമ്മദ്, കെ സുരേന്ദ്രൻ, പി ടി സി ഗഫൂർ, പി ടി അസയിൻ കുട്ടി, അബ്ദുള്ള മാതോലത്ത് , കെ ഷറഫുദ്ദീൻ, ബിഷർ പി ടി ,പി ടി